Skip to main content
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ലിഫ്റ്റ് സംവിധാനം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിൽ ലിഫ്റ്റ് സംവിധാനമൊരുങ്ങി

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ  അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി. പ്രധാന ഓഫീസുകൾ പലതും പ്രവർത്തിക്കുന്ന മുകൾനിലയിലെത്താൻ പ്രയാസപ്പെടുന്ന പൊതുജനങ്ങൾക്ക് ഇത് ആശ്വാസമാകും.

പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസ്, പഞ്ചായത്ത് ഹാൾ, എഇ ഓഫീസ് എന്നിവയെല്ലാം പ്രവർത്തിക്കുന്നത് മുകൾ നിലകളിലാണ്. വയോജന - ഭിന്നശേഷി സൗഹൃദമാക്കി ഓഫീസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പറഞ്ഞു.

ലിഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ  അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തയിൽ, ബിന്ദു ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പള്ളിക്കര, ഗ്രീഷ്‌മ ഷനോജ്, ജനപ്രതിനിധികളായ ഷംസുദ്ദീൻ ചന്ദനത്ത്, ശോഭ പ്രേമൻ, ഹാജറ കമറുദ്ധീൻ, ബുഷറ നൗഷാദ്, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date