Skip to main content

വില്ലേജ് ഓഫീസുകളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു

പുതുക്കാട് മണ്ഡലത്തിലെ 15 വില്ലേജ് ഓഫീസുകളിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എംഎൽഎ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്നും അനുവദിച്ചു. 25 ലക്ഷത്തോളം രൂപചെലവിലാണ് കമ്പ്യൂട്ടർ, പ്രിൻറർ, യു പി എസ് എന്നിവ ഉൾപ്പടെയുള്ള ഉപകരണങ്ങൾ അനുവദിച്ചത്. ഉപകരണങ്ങൾ കൈമാറുന്നതിന്റെ മണ്ഡലംതല ഉത്ഘാടനം മറ്റത്തൂർ വില്ലേജ് ഓഫീസിൽ വച്ച് നടന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ വിതരണോത്ഘാടനം  നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, ചാലക്കുടി തഹസിൽദാർ ഇ എൻ
രാജു, ഭൂരേഖ തഹസിൽദാർ എൻ അശോക് കുമാർ, വില്ലേജ് ഓഫീസർ എസ് ധനേഷ് രാജ്, ജനപ്രതിനിധികൾ, വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ കൃഷ്ണൻകുട്ടി, വില്ലേജ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date