Skip to main content
വേളാങ്കണ്ണി വാഹനപകടത്തിൽ മരിച്ച ലില്ലിയുടെ വീട്ടിലെത്തിയ മന്ത്രി കെ രാജൻ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

വേളാങ്കണ്ണി ബസപകടത്തിൽ മരിച്ച ലില്ലിയുടെ വീട് മന്ത്രി സന്ദർശിച്ചു

വേളാങ്കണ്ണി തീർത്ഥാടനയാത്രയ്ക്കിടെ ബസ്സപകടത്തിൽ മരണപെട്ട ഒല്ലൂർ നെല്ലിക്കുന്ന് സ്വദേശിനി ലില്ലിയുടെ വീട് റവന്യു വകുപ്പ് മന്ത്രി കെ രാജൻ സന്ദർശിച്ചു. ലില്ലിക്ക്  ആദരാഞ്ജലികളർപ്പിച്ച് റീത്ത് സമർപ്പിച്ചു.  വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി, എഡിഎം ടി മുരളി, തൃശൂർ തഹസിൽദാർ ടി ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ പി ഡി ജിതേഷ്, വില്ലേജ് ഓഫീസർ കെ ആർ സജിത തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി.

 ഏപ്രിൽ 2ന് പുലർച്ചെ വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപെട്ടത്.

date