Skip to main content

സഹകരണ സംഘം (മൂന്നാം ഭേദഗതി) ബിൽ : യോഗം 10ന്

2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗങ്ങൾ തൃശൂർ ജില്ലയിൽ ഏപ്രിൽ 10ന് രാവിലെ 10.30 ന്  കേരളബാങ്ക് ജവഹർലാൽ കൺവെൻഷൻ സെന്ററിൽ  ചേരും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ചെയർമാനായ സെലക്ട് കമ്മിറ്റിയിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിലെ ബോർഡ് മെമ്പേഴ്സ്, എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള സഹകരണ സംഘം ബില്ലും ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ  സമർപ്പിക്കാം. legislation.kla@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ നേരിട്ട് അയക്കാം.

date