Skip to main content

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

ഐ എച്ച് ആർ ഡി അനുബന്ധ സ്ഥാപനമായ പാലക്കാട് വടക്കഞ്ചേരിയിലെ അപ്ലൈഡ് സയൻസ് കോളേജിൽ വിവിധ തസ്തികകളിലേക്ക് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അസിസ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ), കമ്പ്യൂട്ടർ പ്രോഗ്രാമർ, അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ), ഡെമോൺസ്ട്രേറ്റർ / വർക്ക് ഷോപ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ് ) എന്നീ തസ്തികളിലാണ് ഒഴിവ്. അഭിമുഖം ഏപ്രിൽ 11 ന് രാവിലെ 9 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവുടെ അസ്സലും പകർപ്പുകളും സഹിതം ഹാജരാവണം. ഫോൺ: 04922 255061, 8547005042.

date