Skip to main content

ലീഗൽ മെട്രോളജി പരിശോധന ആരംഭിച്ചു

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന പൂർണ്ണത, ക്ഷമത 2 പരിശോധനകൾ ആരംഭിച്ചു. ജില്ലയിൽ 2219 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അളവുതൂക്ക ഉപകരണങ്ങൾ മുദ്രചെയ്യാതെ ഉപയോഗിക്കുക, പാക്കേജുകളിൽ നിയമാനുസൃത പ്രഖ്യാപനമില്ലാതെ വില്പന നടത്തുക, പായ്ക്കർ രജിസ്ട്രേഷൻ  ഇല്ലാതെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്യുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക തുടങ്ങി വിവിധ നിയമലo ഘനങ്ങൾക്ക് 337 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 2,12,000 രൂപ ഈടാക്കി.

date