Skip to main content

മസ്റ്ററിങ്ങ് നടത്തണം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഏപ്രിൽ മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ശാരീരിക/മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വൃദ്ധജനങ്ങള്‍ എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയകേന്ദ്രങ്ങളില്‍ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ്ങ് നടത്തും.  ബയോമെട്രിക് മസ്റ്ററിങ്ങ് പരാജയപ്പെടുന്നവര്‍ ലൈഫ് സർട്ടിഫിക്കറ്റ് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിച്ച് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം.

2024 മുതൽ എല്ലാ വർഷവും ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28/29 നകം തൊട്ടു മുൻപുള്ള വർഷം ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ്  മസ്റ്ററിങ്ങിനുള്ള കാലാവധിയ്ക്ക് ശേഷം പെന്‍ഷന്‍ വിതരണം നടത്തുക. ഫോൺ: 0487 2364443

date