Skip to main content

പരീക്ഷ ഡിജിറ്റലൈസേഷന്‍: കാലിക്കറ്റ് മാതൃക മറ്റു സര്‍വ്വകലാശാലകളിലേക്കും വ്യാപിപ്പിക്കും- മന്ത്രി ഡോ. ആര്‍.ബിന്ദു

എല്ലാ പരീക്ഷാ സംവിധാനങ്ങളും ഡിജിറ്റലൈസ് ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാലയുടെ  മാതൃക സംസ്ഥാനത്തെ  മറ്റു സര്‍വ്വകലാശാലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍  ബിന്ദു. വിദ്യാര്‍ഥികളുടെ കോളേജ് പ്രവേശനം മുതല്‍ പഠനം കഴിഞ്ഞ് ബിരുദ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നത് വരെയുള്ള നടപടികള്‍ ഡിജിറ്റലൈസ് സംവിധാനങ്ങളിലുൂടെ സുതാര്യമായ നിലയില്‍ സമയബന്ധിതമായി ലഭിക്കുന്നതിനായുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 250 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിച്ച സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന 'പ്രഗതി @ യു.ഒ.ഇ' ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കായിക മേഖലയിലെ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കാമ്പസ് റേഡിയോ ആയ 'റേഡിയോ സി.യു' വിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക മാധ്യമമായുള്ള പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.  കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി നാഷണല്‍ ബയോ ഡൈവേഴ്‌സിറ്റി അതോറിറ്റി അംഗീകരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. . റെക്കോര്‍ഡ് വേഗത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിനെയും സര്‍വ്വകലാശാല ഭരണാധികാരികളെയും മന്ത്രി അഭിനന്ദിച്ചു.

date