Skip to main content

നിയമബോധവത്കരണ ക്ലാസ് നടത്തി

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.  സ്ത്രീയും നിയമവും എന്ന വിഷയത്തില്‍ അഡ്വ. ജയധന്യ ക്ലാസെടുത്തു. മലപ്പുറം ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന പരിപാടിയില്‍ വനിതാസംരക്ഷണ ഓഫീസര്‍ ടി.എ ശ്രുതി അധ്യക്ഷത വഹിച്ചു. മലപ്പുറം വനിതാസെല്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. അമ്പിളി,  വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. പി.പി രഹ്നാസ് എന്നിവര്‍ പങ്കെടുത്തു.

date