Skip to main content

ആപ്ദമിത്ര ക്ലാസുകളില്‍ പങ്കെടുക്കാം

അഗ്‌നിരക്ഷാ വകുപ്പിന്റെ കീഴില്‍ ദുരന്തനിവാരണ അതോറിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ആപ്ദമിത്ര ക്ലാസ്സുകളുടെ പുതിയ ബാച്ച് അടുത്ത ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ദുരന്ത സമയത്ത് അടിയന്തിര ഘട്ടങ്ങളില്‍ സേനാ വിഭാഗങ്ങളെ സഹായിക്കാനും ജനങ്ങളുടെ സേവനത്തിനുമായി പരിശീലനം നല്‍കി സജ്ജരാക്കുകയാണ് ക്ലാസ്സുകളുടെ ഉദ്ദേശം. പ്രഥമശുശ്രൂഷ, അഗ്‌നിശമന രക്ഷാപ വര്‍ത്തനങ്ങളുടെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകളാണ് നടത്തുന്നത്. പ്രൊഫഷണല്‍ ആയ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി അടുത്തുളള ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടണം.

date