Skip to main content

സ്യൂട്ടബിലിറ്റി അസസ്‌മെന്റ് 16ന്

ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍: 105/2020 ) 2022 ആഗസ്റ്റ് 30 ന് പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികളുടെ സ്യൂട്ടബിലിറ്റി അസസ്‌മെന്റ് മാര്‍ച്ച് 16 ന് രാവിലെ 8.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒ.ടി.വി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാവണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date