Skip to main content

ലൈഫ് ഗുണഭോക്തൃ സംഗമവും പി.എം.എ.വൈ വീടുകളുടെ താക്കോല്‍ദാനവും

മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച പി.എ.എ.വൈ വീടുകളുടെ താക്കോല്‍ദാനവും തുക ലഭിച്ച ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുവൈരിയ ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ  ഫൗസിയ പെരുമ്പള്ളി, ടി.കെ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ടി ഷറഫുദ്ധീന്‍, റഹ്മത്തുന്നിസ.എം, ഷബീബ തോരപ്പ, പി. ഷറഫുദ്ധീന്‍, ജമീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ബി.ഡി.ഒ കെ.എം. സുജാത സ്വാഗതവും ഹൌസിംഗ് ഓഫീസര്‍ ടി. മനോജ് നന്ദിയും പറഞ്ഞു

date