Skip to main content

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

യുവജനങ്ങള്‍ക്കിടയില്‍ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മംഗലം ചേന്നര മൗലാനാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സതീഷ്.കെ.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കമ്മീഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.എം സുഹൈല്‍ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടമംഗലത്ത് സന്തോഷ് കുമാര്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. കെ എം ഗഫൂര്‍, കോളേജ്  അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് റാഷി, അഫീദ സംബന്ധിച്ചു.

date