Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് ഡോക്ടര്‍ക്കു വേണ്ട യോഗ്യത. ഫാര്‍മസിസ്റ്റിന് സര്‍ക്കാര്‍ അംഗീകൃത ബി.ഫാം/ഡി.ഫാം കോഴ്‌സും കെ.എസ്.പി.സി രജിസ്‌ട്രേഷനും വേണം. നിയമനത്തിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് 22 ന് രാവിലെ 11.30 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും

date