Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് മാര്‍ച്ച് മുതല്‍ ഒരു വര്‍ഷത്തേക്ക് 10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന പ്രീമിയം സെഡാന്‍ ഡീസല്‍ വാഹനം (വെള്ള നിറം) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 18 ഉച്ചയ്ക്ക് 1 വരെ മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വികസന കമ്മീഷണറുടെ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. 18 ന് വൈകിട്ട് 3 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ജെ.എസ്.എസ്.കെ പദ്ധതിയില്‍പ്പെടുന്ന പ്രസവിച്ച അമ്മമാരെയും, കുട്ടികളെയും ഒരു വര്‍ഷത്തേയ്ക്ക് റണ്ണിംഗ് കോണ്‍ട്രാക്ട് വഴി ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിക്കുന്നതിനും വീടുകളില്‍ നിന്നും ആശുപത്രിയില്‍ എത്തിക്കുന്നതിനും (മാതൃയാനം പദ്ധതി), ഗര്‍ഭിണികള്‍ക്കുള്ള ഭക്ഷണം എന്നിവ 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 13 രാവിലെ 11 വരെ ആശൂപത്രി ഓഫീസില്‍ നിന്നും ടെണ്ടര്‍ ഫോറം ലഭിക്കും. മാര്‍ച്ച് 14 ഉച്ചയ്ക്ക് 2.30 ന് ഫോറം തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0483 2734868

date