Skip to main content

സ്‌പോര്‍ട്‌സ് അക്കാദമി സെലക്ഷന്‍ ട്രയല്‍സ് 12 ന്

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റോവിങ്, കനോയിങ് ആന്റ്  കയാക്കിങ് എന്നീ കായികയിനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്കുള്ള സെലക്ഷന്‍  ട്രയല്‍സ്   7,8,9  ക്ലാസ്സുകളിലെയും, പ്ലസ് വണ്‍ , ഡിഗ്രി (ഒന്നാം വര്‍ഷം)  ക്ലാസ്സുകളിലെയും കായിക താരങ്ങള്‍ക്കായി മാര്‍ച്ച് 12 ഞായാറാഴ്ച ആലപ്പുഴ എസ്.ഡി .വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ഗ്രൗണ്ടില്‍ വെച്ച് നടക്കും. രാവിലെ 8  മണി  മുതല്‍   12  മണി  വരെ  കനോയിങ്  ആന്റ് കയാക്കിങും ഉച്ചക്ക് 1  മുതല്‍   വൈകിട്ട്  6  മണി  വരെ    റോവിങ് ഇനങ്ങളിലുമായിരിക്കും ട്രയല്‍സ് നടക്കുക. 7, 8  ക്ലാസ്സുകളിലേക്കാണ് പ്രവേശനം ( നിലവില്‍ 6 , 7  ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രം). സംസ്ഥാനാടിസ്ഥാനത്തില്‍ 1 , 2 , 3 സ്ഥാനം നേടുന്നവര്‍ക്കും ദേശീയ മത്സരത്തില്‍ പകെടുക്കുന്നവര്‍ക്കും  9 ാം  ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കും.  9, പ്ലസ് വണ്‍  ക്ലാസുകളിലേക്ക് സെലക്ഷന് ഹാജരാകുന്നവര്‍  സംസ്ഥാന മത്സരങ്ങളില്‍ മൂന്നാം സ്ഥാനം നേടിയിരിക്കണം . ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ളവര്‍ക്കു നേരിട്ടുള്ള പ്രവേശനം ലഭിക്കും. പ്ലസ് വണ്‍ , കോളേജ്  അക്കാദമികളിലേക്കുള്ള സെലക്ഷന്  സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം.

date