Skip to main content

വെറ്ററിനറി ഡോക്ടര്‍ നിയമനം

ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുള്ള സ്ഥാപനങ്ങളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചിക്തസ സേവനം ലഭ്യമാക്കുന്നതിന് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍വ്വീസ് പ്രൊവെഡെര്‍മാരുടെ നിയമനം നടത്തുന്നതിന് ബി.വി.എസ്.സി ആന്റ് എ.എച്ച് & യോഗ്യതയും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള ബിരുദധാരികള്‍ മാര്‍ച്ച് 14 ചൊവ്വാഴ്ച രാവിലെ 10.30 ന് പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂന് ഹാജരാവണം. നിയമനം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തോ ആയിരിക്കും.

date