Skip to main content

രക്ഷക സംരക്ഷണ നിയമം - മാർഗരേഖ ബോർഡ് സ്ഥാപിച്ചു.

 

 

 വാഹന അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തുന്നവർക്ക്  നിയമത്തിന്റെ നൂലാമാലകൾ വിനയാവില്ലെന്ന് ഉറപ്പ് നൽകി പ്രചോദിപ്പിക്കുന്ന വിവരങ്ങൾ, രക്ഷക സംരക്ഷണ നിയമം-മാർഗ്ഗ രേഖ എന്ന തലക്കെട്ടിൽ പ്രധാന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് അധികൃതർ.

ദേശീയ സംസ്ഥാനപാതയിലെ പ്രധാന അപകട സാധ്യത കൂടിയ മേഖലകൾ, കൂടാതെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി,  ചെമ്മാട് മിനി സിവിൽ സ്റ്റേഷൻ, പരപ്പനങ്ങാടി ചിറമംഗലം, വള്ളിക്കുന്ന്, അത്താണിക്കൽ, തലപ്പാറ, എയർപോർട്ട് റോഡ്, കോട്ടക്കൽ, വിവിധ സ്കൂൾ കോളേജ് പരിസരങ്ങൾ തുടങ്ങി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തിൽ നിരവധി ബോർഡുകൾ സ്ഥാപിച്ചത് അപകടത്തിൽ പെടുന്ന വ്യക്തികൾക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക അവരുടെ ജീവൻ രക്ഷിക്കുക എന്നുള്ളതാണ് ഇതിൻറെ ഉദ്ദേശം.  രക്ഷകർക്കു ഏതെങ്കിലും തരത്തിലുള്ള സിവിൽ ക്രിമിനൽ ബാധ്യത ഉണ്ടായിരിക്കുന്നതല്ല എന്നും ആശുപത്രി അധികൃതരും പോലിസും രക്ഷകരോട് ആദരവോടും യാതൊരു വിവേചനവും കൂടാതെയും പെരുമാറേണ്ടതാണ് എന്നും തുടങ്ങി നിരവധി കാര്യങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. സ്വാഭാവികമായും സാധാരണക്കാരിൽ പ്രചരിക്കുന്ന നിരവധി ആശങ്കകൾക്കും സംശയങ്ങൾക്കും ലളിതമായ ഭാഷയിൽ കൃത്യമായ വിശദീകരണങ്ങൾ ഇതിലുണ്ട്.ജനരക്ഷ ലഷ്യം വെച്ചാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കുന്നത്.

തിരൂരങ്ങാടി ജോയിന്റ് ആർടി  ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആണ് ബോർഡ് സ്ഥാപിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജോയിന്റ് ആർടി ഒ എം പി അബ്ദുൽ സുബെർ ഉദ്ഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ്, എം.വി.ഐ.സി കെ സുൽഫിക്കർ, എച്ച്.എം.സി മെമ്പർ എം.പി ഇസ്മായിൽ, പ്രസ്സ് ക്ലബ് പ്രസിഡന്റ് യു.എ റസാഖ്, ഷൗക്കത്തലി മങ്ങാട്ട്, കെ.എം അബ്ദുൽ ഗഫൂർ, യാസീൻ തിരൂർ, നവാസ് ചെറമംഗലം, കെ.കെ റഹീം, സാദിഖ്‌ ഒള്ളക്കൻ, ഷൈജു, മങ്ങാട്ട് ഇസ്മായിൽ, ജെ സി ഐ മെമ്പർ സി കെ ബഷീർ ഐ ബി എൻ എന്നിവർ സംബന്ധിച്ചു.

 

date