Skip to main content

അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

കേരളസര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.  അഞ്ചാം ക്ലാസ്സു മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കാണ് അവസരം.  പി.എച്ച്.പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിങ്, റോബോട്ടിക്‌സ്, വീഡിയോ സര്‍വൈലന്‍സ് തുടങ്ങി പതിനെട്ടോളം കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍വഴി പരിശീലനം നല്‍കുന്നത്. ഏപ്രില്‍ 1 നു ക്ലാസുകള്‍ ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും സ്റ്റഡി മെറ്റീരിയലും, സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. പരിശീലനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും.  രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2322100/ 2321360, tet@cdit.org , www.tet.cdit.org.
 

date