Skip to main content
നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിക്ക് കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' പദ്ധതിക്ക് ജില്ലയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ലഘൂകരിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ അജിത്കുമാര്‍ ,ഡോ.കെ.പി കൃഷ്ണന്‍കുട്ടി എന്നിവര്‍ പദ്ധതി വിശദീകരിച്ചു.യോഗത്തില്‍ സംഘാടക സാങ്കേതിക സമിതിയുടെ രൂപീകരണവും നടന്നു. വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, സെക്രട്ടറി ജയന്‍ ജോണി,അസിസ്റ്റന്റ് സെക്രട്ടറി എസ് അശോക് കുമാര്‍, ജനപ്രതിനിധികള്‍,നവ കേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

--

date