Skip to main content

നവകേരളം വൃത്തിയുള്ള കേരളം ജില്ലാ ക്യാമ്പെയിന്‍ ടീമിന് പരിശീലനം നല്‍കി

നവകേരളം വൃത്തിയുള്ള  കേരളം പദ്ധതിയുടെ ജില്ലാതല ക്യാമ്പെയിന്‍ ടീമിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു.   നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പിടിയത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, ആമുഖ ഭാഷണം നടത്തി. കില, ഹരിത കേരളം, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി,  ആര്‍.ജി.എസ്.എ, കുടുംബശ്രീ റിസോഴ്സ് പേഴ്‌സണ്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍മാര്‍, പഞ്ചായത്ത്തല സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവര്‍ പങ്കെടുത്തു. മാലിന്യ മുക്ത പരിപാടികള്‍ വിജയിപ്പിക്കാന്‍ ജനകീയ ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ക്യാമ്പയിന്‍ പ്രസക്തിയും പ്രാധാന്യവും വിഷയത്തില്‍ നവകേരളം റിസോഴ്സ് പേഴ്സണ്‍ കെ.കെ.രാഘവനും ക്യാമ്പയിന്‍ ഘട്ടങ്ങള്‍ വിഷയത്തില്‍ ശുചിത്വ മിഷന്‍ പ്രൊജക്ട് ഓഫീസര്‍ രഞ്ജിത്തും ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍  വിഷയത്തില്‍ കില റിസോഴ്സ് പേഴ്സണ്‍ എച്ച്.കൃഷ്ണയും,  ഖരമാലിന്യ പരിപാലനം എന്ന വിഷയത്തില്‍ കില റിസോഴ്സ് പേഴ്സണ്‍ എം.കെ.ഹരിദാസും കെ ബാലചന്ദ്രനും, അജൈവ മാലിന്യസംസ്‌കരണം എന്ന വിഷയത്തില്‍ ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപിയും, യുവതയുടെ ഇടപെടല്‍ വിഷയത്തില്‍ മാളവിക വിജയനും, കുടുംബശ്രീ ഇടപെടല്‍ വിഷയത്തില്‍ നിധിഷയും ക്ലാസെടുത്തു. കില ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍ ചര്‍ച്ച ക്രോഡീകരിച്ചു.  ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി സ്വാഗതവും കില ഫാക്കല്‍റ്റി എം.കണ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

date