Skip to main content

തീരസദസ്സ് സ്വാഗത സംഘം രൂപീകരിച്ചു തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തീരസദസ്സ് മെയ് 23ന്

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തീരസദസ്സ് പരിപാടിയുടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം സംഘാടകസമിതി രൂപീകരണയോഗം ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷയായി. എം.രാജഗോപാലന്‍ എം.എല്‍.എ ചെയര്‍മാനും വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍,  ജനപ്രതിനിധികള്‍,  മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘ പ്രസിഡന്റുമാര്‍, മത്സ്യത്തൊഴിലാളികള്‍, ഫിഷിംഗ് വില്ലേജ് മാനേജ്മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീത കാര്യപരിപാടികള്‍ വിശദീകരിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.ഐശ്വര്യ സ്വാഗതവും ഫിഷറീസ് ഓഫീസര്‍ പി.കെ.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. മെയ്  23ന് ഉച്ചക്ക് 3 മുതല്‍ 7 വരെയാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തീരസദസ്സ്.

date