Skip to main content

അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യം: മന്ത്രി വീണാ ജോർജ്

സമൂഹത്തിന്റെ സ്‌നേഹവും കരുതലും പ്രത്യേക പരിഗണനയും അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് ആവശ്യമാണെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.

അമ്മത്തൊട്ടിലിലെ വിദ്യാർത്ഥികളുടെ പോഷകാഹാര വിതരണത്തിന് വേണ്ടി ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ   സമാഹരിച്ച 7,50,000 രൂപയുടെ ചെക്ക്  വിദ്യാർത്ഥികളിൽ നിന്നും  ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.സാമൂഹിക ഉത്തരവാദിത്തത്തോടെ വിദ്യാർത്ഥികൾ ശേഖരിച്ച തുക സമൂഹത്തിന് മാതൃകയാണ്. കാർണിവലും കേക്കുകൾ തയാറാക്കി വിൽപ്പന നടത്തിയുമാണ് വിദ്യാർത്ഥികൾ തുക സമാഹരിച്ചത്. ഇതിന് മുൻകയ്യെടുത്ത വിദ്യാർത്ഥികൾ, സ്‌കൂൾ മാനേജ്‌മെന്റ്, പിടി എ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, ജോയിന്റ് സെക്രട്ടറി  മീര ദർശക്,  ട്രഷറർ കെ ജയപാൽ, ട്രിൻസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സപ്നു ജോർജ്ജ്, പ്രിൻസിപ്പൽ റിച്ചാർഡ് ഹില്ലെബ്രാൻഡ്, വൈസ് പ്രിൻസിപ്പൽ, രമ പിള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 1800/2023

date