Skip to main content

സ്ത്രീകൾക്ക് സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനമായ ഫുഡ്/ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ നടത്തുന്നു. കുക്കറി, ബേക്കറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. ചുരുങ്ങിയത് പത്താം ക്ലാസ് പാസായിരിക്കണം. 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷാഫോം അതത് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി നേരിട്ട് ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5 വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്ഡയറക്ടറേറ്റ് – 0471-2310441, തിരുവനന്തപുരം- 0471 2728340കൊല്ലം- 0474 2767695കോട്ടയം- 0481 2312504,  തൊടുപുഴ- 0486 2224601ചേർത്തല- 0478 2817234കളമശ്ശേരി- 0484 2558385തൃശ്ശൂർ- 0487 2384253പെരിന്തൽമണ്ണ- 0493 3295733തിരൂർ- 0494 2430802കോഴിക്കോട് - 0495 2372131കണ്ണൂർ- 0497 2706904ഉദുമ- 0467 2236347. വെബ്സൈറ്റ്www.fcikerala.org.

പി.എൻ.എക്‌സ്. 1806/2023

date