Skip to main content

സ്പോർട്സ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

        പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ സ്പോർട്സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 26,500-56,700. കാലാവധി: ഒരു വർഷം. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർ ആയിരിക്കണം.

        അപേക്ഷകൾ ഏപ്രിൽ 24ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 1807/2023

date