Skip to main content

സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള മസ്റ്ററിംങ്ങ്

സാമൂഹ്യ സുരക്ഷ   ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള മസ്റ്ററിംങ്ങ്  ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളതും അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംങ്ങ് നടന്നു വരുന്നതുമാണ്.  ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് പോയി വിരലടയാളം രേഖപ്പെടുത്തി മസ്റ്ററിംങ്ങ് പൂര്‍ത്തീകരിക്കാവുന്നതാണ്. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്കുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകളും ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിംങ്ങ് നടത്തണം.      പെന്‍ഷന്‍ മസ്റ്ററിംങ്ങ് പൂര്‍ത്തീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആയതിന് ആവശ്യമായ ലോഗി‌ന്‍ സൗകര്യം അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക്  ജൂണ്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംങ്ങ് നടത്താവുന്നതാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍  ക്യാമ്പുകള്‍ നടത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഇതിനകം കത്ത് നല്കിയിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങള്‍ എന്ന് ജനങ്ങളെ തെറ്റി ദ്ധരിപ്പിച്ച് ചില ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ മസ്റ്ററിംങ്ങിന് പകരമായി സംസ്ഥാന/കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക്  നല്കേണ്ട ജീവന്‍ പ്രമാണ് സര്‍ട്ടിഫിക്കറ്റ് എടത്ത് നല്കി മസ്റ്ററിംങ്ങ് പൂര്‍ത്തീകരിച്ചു എന്ന് ജനങ്ങളെ തെറ്റിദ്ധെരിപ്പിച്ചതായി അക്ഷയ ജില്ലാ ഓഫീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ സാമൂഹ്യ സുരക്ഷാ/ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ മാത്രം മസ്റ്ററിംങ്ങിനായി സമീപിക്കേണ്ടതാണ്.

       സര്‍വര്‍ തകരാറും സര്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായതുമൂലവും ആരംഭം മുതല്‍ മസ്റ്ററിംങ്ങ് നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു.  വെബ്സൈറ്റിന്റെ സാങ്കേതികമായ പിഴവുമൂലമാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായത്.   മസ്റ്ററിംങ്ങ് പൂര്‍ത്തിയാക്കുന്നതിന്  എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ആവശ്യമായ  സജജീകരണങ്ങള്‍ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ളതാണ്.     എറണാകുളം ജില്ലയില്‍ 2023 ഏപ്രില്‍ 18 വരെ 1,65,117 എണ്ണം മസ്റ്ററിംങ്ങ് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തിയിട്ടുണ്ട്.  പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിന് 0484 2422693 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date