Skip to main content

കട്ടപ്പനയിലും കുട്ടിക്കാനത്തും ഇന്ന് വന സൗഹൃദസദസ്സ്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച വന സൗഹൃദ സദസ്സ് കര്‍മ്മപരിപാടി ഇന്ന് (20) കട്ടപ്പനയിലും കുട്ടിക്കാനത്തും നടക്കും. രാവിലെ 9.30 ന് കട്ടപ്പന മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് കുട്ടിക്കാനം മരിയന്‍ കോളേജിലും വച്ച് നടക്കുന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. കട്ടപ്പനയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date