Skip to main content

ഇടുക്കി ഡാമിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ കട്ടപ്പന റോഡിലെ കവാടം വഴി

ചെറുതോണി ഡാമിന്റെ ഷട്ടറുകളില്‍ കേന്ദ്രജല കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇടുക്കി ഡാമിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ താല്‍ക്കാലികമായി ഡാമിന്റെ വലത് ഭാഗത്ത് കട്ടപ്പന റോഡിലുള്ള കവാടത്തിലേക്ക് മാറ്റിയിരിക്കുന്നു. ചെറുതോണിയിലെ പ്രധാന കവാടം വഴി ഇനി സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. കെ. എസ്. ഇ ബി ഡാം സുരക്ഷാ വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് പ്രവേശനം മാറ്റിയതെന്ന് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.

date