Skip to main content

ബാലസഭയിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനം നല്‍കി കുടുംബശ്രീ 

 

നാടകക്കളരി സംഘടിപ്പിച്ചു 

ബാലസഭയിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനമായി നാടകക്കളരി സംഘടിപ്പിച്ച് കുടുംബശ്രീ. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും നേതൃത്വ നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ലാ മിഷന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി നടത്തുന്നത്.

12 വയസ് മുതല്‍ 18 വയസ് വരെയുള്ള ബാലസഭയിലെ അംഗങ്ങള്‍ക്കായി രണ്ട് ദിവസത്തെ നാടകക്കളരിയാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. ആദ്യത്തെ ദിവസം മുപ്പതിലേറെ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് കെട്ടിടത്തില്‍ രാവിലെ 10.30 മുതല്‍ 3.30 വരെയാണ് പരിശീലനം നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍  സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലളിതാ രമേശന്‍ മറ്റ് സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date