Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023 -24 വാർഷിക പദ്ധതിക്ക്    അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.

അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ 729 പദ്ധതികൾക്കും ഗുരുവായൂർ, കൊടുങ്ങല്ലൂർ നഗരസഭകളുടെ 390 പദ്ധതികൾക്കും യോഗത്തിൽ അംഗീകാരം നൽകി. യോഗത്തിൽ സ്ത്രീകളിലെ വിളർച്ച തടയുന്നതിനായി നടപ്പിലാക്കുന്ന  ആരോഗ്യ സംരക്ഷണ പരിപാടിയായ "വിവ കേരളം" പദ്ധതി ഡെപ്യൂട്ടി ഡിഎംഒ ഡോ. ജയന്തി  അവതരിപ്പിച്ചു. വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ  സർക്കാർ നോമിനി ഡോ. എം എൻ സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date