Skip to main content
സമ്മാനവിരുന്നുമായി കെ.എസ്.എഫ്.ഇ. സ്റ്റാൾ

സമ്മാനവിരുന്നുമായി കെ.എസ്.എഫ്.ഇ. സ്റ്റാൾ

ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ കൈ നിറയെ സമ്മാന പദ്ധതികളുമായി കെ.എസ്.എഫ്.ഇ.യുടെ സ്റ്റാൾ. സ്റ്റാളിൽ എത്തി ചിട്ടിയിൽ ചേർന്ന് പണമടയ്ക്കുന്നവർക്ക് അപ്പോൾ തന്നെ ഒരു നോൾട്ട ഫ്ലാസ്ക്ക് സമ്മാനമായി ലഭിക്കും. 
എല്ലാ ദിവസവും സ്റ്റാൾ സന്ദർശിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് പേർക്കും നോൾട്ട ഫ്ലാസ്ക്ക് സമ്മാനമായി ലഭിക്കും. എല്ലാ ദിവസവും വൈകിട്ട് എട്ടിനാണ് നറുക്കെടുപ്പ്. വിജയികളുടെ വിവരങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിക്കും. ഏപ്രിൽ 23 ന് മേള അവസാനിക്കുന്നത് വരെയുള്ള എല്ലാ ദിവസും സ്റ്റാളിൽ സമ്മാന പദ്ധതികളുണ്ടാകുമെന്ന് കെ.എസ്.എഫ്.ഇ. ആലപ്പുഴ അസിസ്റ്റൻ്റ് ജനറൽ മാനേജർ വിജയകുമാർ പറഞ്ഞു.
 

date