Skip to main content
ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജൻ സുരക്ഷ-2023 പദ്ധതി ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യുന്നു

ജൻ സുരക്ഷ 2023 പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജൻ സുരക്ഷ-2023 പദ്ധതി  ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ചേർക്കുക എന്നതാണെന്ന് പദ്ധതിയുടെ ലക്ഷ്യം. രണ്ട് ലക്ഷം രൂപ വരെ ലഭിക്കുന്ന പിഎംഎസ്ബിവൈ, പിഎംജെജെബിവൈ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിഎംഎസ്ബിവൈക്ക് 20 രൂപയും പിഎംജെജെബിവൈക്ക് 436 രൂപയും ആണ് വാർഷിക വരിസംഖ്യ. ജൂൺ 30 വരെയാണ് പദ്ധതിയുടെ കാലാവധി. ജില്ലയിലെ ബാങ്കുകളുടെ നിർവാഹകസമിതി യോഗത്തിൽ എജിഎം കണ്ണൂർ നോർത്ത് ആർഒ രാജേഷ് എ യു, നബാർഡ് ഡിഡിഎം ജിഷിമോൻ, എൽഡിഎം രാജ്കുമാർ ടി എം, എസ്ബിഐ ആർ എം സഞ്ജീവ്, സീനിയർ മാനേജർ ചിത്തിരഞ്ജൻ ഒ കെ എന്നിവർ സംസാരിച്ചു.

date