Skip to main content

ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ്

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 11 മണി മുതൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലാണ് ക്യാമ്പ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നീ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധിയിൽ അടക്കാനുള്ള ക്ഷേത്രവിഹിതം നിർബന്ധമായും അടക്കേണ്ടതാണ്.
ക്ഷേത്രജീവനക്കാർക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷയും ഈ അവസരത്തിൽ സമർപ്പിക്കാം. അംഗത്വ അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖ, ശമ്പളപട്ടികയുടെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകർപ്പ് ഹാജരാക്കണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം  അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.

date