Skip to main content

കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത്; ജില്ലയിൽ ലഭിച്ചത് 2150 അപേക്ഷകൾ

 

കോട്ടയം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിലേക്ക് ജില്ലയിൽ ലഭിച്ചത് 2150 അപേക്ഷകൾ.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്-608 എണ്ണം. ചങ്ങനാശേരിയിലാണ് ഏറ്റവും കുറവ് അപേക്ഷകൾ; 290. കാഞ്ഞിരപ്പള്ളി  - 345, മീനച്ചിൽ - 370, വൈക്കം - 537 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ അപേക്ഷകൾ. ലഭിച്ച അപേക്ഷകളിൽ 501 എണ്ണം നിരസിച്ചു.
ജില്ലയിൽ മേയ് രണ്ടു മുതൽ ഒമ്പതു വരെ നടക്കുന്ന അദാലത്തിൽ സഹകരണ -രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ജലവിഭവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. കോട്ടയം താലൂക്ക്-മേയ് 2, ചങ്ങനാശേരി - മേയ് 4, കാഞ്ഞിരപ്പള്ളി - മേയ് 8, വൈക്കം - മേയ് 9 എന്നിങ്ങനെയാണ് അദാലത്ത് തീയതികൾ.

date