Skip to main content

ടി വി പുരം ഗ്രാമ പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് ഇനി സ്വന്തം കെട്ടിടം

കോട്ടയം: വാടക കെട്ടിടത്തിൽനിന്നു സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി ടി വി പുരം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി. ഗ്രാമപഞ്ചായത്തിന്റെ 2022-23, 2023-24 ദ്വിവർഷ പദ്ധതിയിലൂടെയാണ് ഹോമിയോ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കൊട്ടാരപ്പള്ളി ഇടവക ടിവി പുരം ഗ്രാമപഞ്ചായത്തിന് നൽകിയ മൂന്ന് സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. കൊട്ടാരപ്പള്ളി വാതപ്പള്ളി ജംഗ്ഷനിൽ 25 ലക്ഷം രൂപ ചെലവിട്ട് 666.5 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഒപി, ഫാർമസി, സ്‌റ്റോർ റൂം, രോഗികൾക്കുള്ള വിശ്രമമുറി എന്നിവ അടങ്ങുന്നതാണ് പുതിയ കെട്ടിടം. നിലവിൽ ഒരു നില കെട്ടിടമാണ് പണിയുന്നത്. കാലക്രമേണ ഇരുനില കെട്ടിടമാക്കാനാണു പഞ്ചായത്തിന്റെ തീരുമാനം. ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും. പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് എത്തുമ്പോൾ നിലവിലെ പരിമിതികൾ മറികടന്ന് ടി വി പുരം നിവാസികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്ന് ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി പറഞ്ഞു

date