Skip to main content

ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു

കോട്ടയം: ഭരണങ്ങാനം  ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ബാലസഭ ശുചിത്വോത്സവം ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിസി സണ്ണി ഉദ്്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സിന്ധു പ്രദീപ്  അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൽസമ്മ ജോർജ്കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ്‌കുട്ടി അമ്പലമറ്റം, സോബി സേവ്യർ, എം.വി ബിജു  എന്നിവർ പങ്കെടുത്തു. കുട്ടികൾക്കിടയിൽ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ 45 ബാലസഭ അംഗങ്ങൾ പങ്കെടുത്തു.  കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date