Skip to main content
സഹകരണ എക്സ്പോ 2023ന്റെ പ്രചരണാർത്ഥം ജില്ലയിൽ സംഘടിപ്പിച്ച വിളംബര ജാഥ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

സഹകരണ എക്സ്പോ 2023 വിളംബര ജാഥ നടത്തി

കോട്ടയം: സംസ്ഥാന സർക്കാരിന്റെ  രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് ഏപ്രിൽ 22 മുതൽ 30 വരെ നടക്കുന്ന 'സഹകരണ എക്സ്പോ 2023'ന്റെ പ്രചരണാർത്ഥം ജില്ലയിൽ സംഘടിപ്പിച്ച വിളംബര ജാഥ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.
 സഹകരണ സംഘം ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) എസ്. ജയശ്രീ , സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) എൻ. വിജയകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർമാരായ ഷാജി ജെ ജോൺ, ജയമ്മ പോൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, സഹകാരികൾ, സഹകരണ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ, കോട്ടയം താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ ഇരുന്നൂറോളം പേർ പ്രചരണ ജാഥയിൽ പങ്കെടുത്തു.

date