Skip to main content
ലഹരിവിരുദ്ധ ചിത്രരചന മത്സരം നടത്തി

ലഹരിവിരുദ്ധ ചിത്രരചന മത്സരം നടത്തി

 സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന ചിത്രരചന മത്സരം നടത്തി. എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച മത്സരത്തില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

അപ്പർ പ്രൈമറി വിഭാഗത്തിന് സിഗരറ്റ് വലിയും പൊതുജനാരോഗ്യവും (പെൻസിൽ രചന), ഹൈസ്കൂൾ വിഭാഗത്തിന് മദ്യവും പുതുതലമുറയും (ജലഛായം ), ഹയർ സെക്കന്ററി വിഭാഗത്തിന് മയക്കുമരുന്ന് ഉപയോഗം എങ്ങനെ പഠനത്തെ ബാധിക്കുന്നു (ജലഛായം) എന്നീ വിഷയങ്ങളാണ് നൽകിയത്. കുട്ടികളുടെ നൈസർഗിക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുക, പൗരബോധം ഉണ്ടാക്കുക, ധാർമിക ബോധം ഉണ്ടാക്കുക എന്നീ കാര്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും 23-ന് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിൽ വിതരണം ചെയ്യും.

date