Skip to main content
മെസ്സിക്കൊപ്പം സെൽഫിയെടുക്കാം ലഹരിക്കെതിരെ അണിചേരാം

മെസ്സിക്കൊപ്പം സെൽഫിയെടുക്കാം ലഹരിക്കെതിരെ അണിചേരാം

 ലഹരിക്കെതിരെയുള്ള ബോധവത്ക്കരണത്തിൻറെ ഭാഗമായി 
സെൽഫി പോയിൻറ് ഒരുക്കി എക്സൈസ് വകുപ്പ്. ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് എക്സൈസ് വകുപ്പിൻറെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.

'നോ ടു ഡ്രഗ്സ്' പ്ലക്കാർഡ് പിടിച്ചുകൊണ്ടുള്ള മെസ്സിയുടെ കട്ട് ഔട്ടിനോടൊപ്പം നിന്ന് സെൽഫി എടുത്ത് ചിത്രം ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്ത് ഏറ്റവുമധികം ലൈക് കിട്ടുന്നയാൾക്ക് സമ്മാനം നൽകുന്ന മത്സരവും ഇവിടെയുണ്ട്.

ഒപ്പം സ്റ്റാളിൽ അടിക്കുറിപ്പ് മത്സരവും ഒരുക്കിയിട്ടുണ്ട്. മദ്യപിച്ച് ബോധം കെട്ട് വഴിയിൽ കിടക്കുന്ന ഒരാളുടെ മുന്നിലൂടെ മകൻറെ കണ്ണ് പൊത്തി നടക്കുന്ന അമ്മയുടെ ചിത്രമാണ് അടിക്കുറിപ്പ് മത്സരത്തിനായി ഒരുക്കിയരിക്കുന്നത്.

ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് മുദ്രാവാക്യങ്ങളും പോസ്റ്ററുകളും ഫോട്ടോ പ്രശനവും സ്റ്റാളിലുണ്ട്. 

സംസ്ഥാനതല കൺട്രോൾ റൂം നമ്പർ, ജില്ലാതല കൺട്രോൾ റൂം നമ്പർ, ഡീ അഡിക്ഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ, സൗജന്യ കൗൺസിലിംഗ് വിവരങ്ങൾ എല്ലാം സ്റ്റാളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാണെന്ന് വിമുക്തി മിഷൻ ജില്ല മാസ്റ്റർ ട്രെയിനറും 
പ്രോഗ്രാം കോർഡിനേറ്ററുമായ മനോജ് കൃഷ്‌ണേശ്വരി അറിയിച്ചു.

date