Skip to main content

അഞ്ച് തീരദേശ റോഡുകളുടെ നിർമാണോദ്ഘാടനം ഇന്ന്

 ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ നിർമിക്കുന്ന അഞ്ച് തീരദേശ റോഡുകളുടെ നിർമാണോദ്ഘാടനം ഇന്ന് (20) രാവിലെ 11-ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മംഗലം യുവരശ്മി വായനശാലയ്ക്ക് സമീപം നടക്കുന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, ജില്ല കളക്ടർ ഹരിത വി. കുമാർ എന്നിവർ മുഖ്യാതിഥികളാകും. നഗരസഭാധ്യക്ഷ സൗമ്യ രാജ്, കൗൺസിലർമാരായ കെ.എ. ജെസിമോൾ, ലിന്റാ ഫ്രാൻസിസ്, ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date