Skip to main content

ബോധവത്ക്കരണ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

അപ്രന്റിസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീമിന്റെ  ഭാഗമായി   ആര്‍.ഡി.എസ്.ഡി.ഇ.യുടെയും വ്യവസായിക പരിശീലന വകുപ്പിന്റെയും നേതൃത്വത്തില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് ബോധവത്ക്കരണ വര്‍ക്ക്ഷോപ്പ് നടത്തി. ഡോ. ജീവന്‍ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗവ. ഐ.റ്റി.ഐ പ്രിന്‍സിപ്പല്‍ അനുരാധ സി.എല്‍. അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ നടത്തിയത്. 

ആര്‍.ഡി.എസ്.ഡി.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി രാജേന്ദ്രന്‍, ട്രെയിനിംഗ് ഓഫീസര്‍ സൂര്യ കുമാരി, സ്റ്റേറ്റ് എന്‍ഗേജ്മെന്റ് ഓഫീസര്‍ നിഖില്‍ ജോസ്, ആര്‍.ഐ സെന്റര്‍ ജൂനിയര്‍ അപ്രന്റിസ്ഷിപ്പ് അഡ്വൈസര്‍ ചിത്രലേഖ വി.ആര്‍ എന്നിവര്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഗവണ്‍മെന്റ്/പ്രൈവറ്റ് ഐ.റ്റി.ഐ.കള്‍, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഗവ. ഐ.റ്റി.ഐ ട്രെയിനികള്‍, പ്രൈവറ്റ് ഐ.റ്റി.ഐ ട്രെയിനികള്‍ എന്നിവർ പങ്കെടുത്തു.

date