Skip to main content

ഒപ്പം പദ്ധതി: ജില്ലാതല ഉദ്ഘാടനം ഇന്ന്

അതിദരിദ്രരായ കുടുംബങ്ങളിൽപ്പെട്ട കിടപ്പു രോഗികൾക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം റേഷൻ കടകളിൽ എത്താൻ കഴിയാത്തവർക്കും പൊതുവിതരണ വകുപ്പിന് കീഴിലുള്ള റേഷൻ കടകളിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു നൽകുന്നതിനായുള്ള ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (20) പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിക്കും.

ജില്ലയിലെ സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെയാണ് ഭക്ഷ്യ ധാന്യങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നത്. രാവിലെ 10.30-ന് അമ്പലപ്പുഴ താലൂക്കിലെ മൈഥിലി ജംഗ്ഷനിലെ 72 -ാം നമ്പർ റേഷൻ കടയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ ടി.  ഗാനാദേവി, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

date