Skip to main content
കുട്ടികളുടെ  അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയണം- സെമിനാർ 

കുട്ടികളുടെ  അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയണം- സെമിനാർ 

 

 കുട്ടികളുടെ  അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ജലജാചന്ദ്രൻ. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച കുട്ടികളുടെ അവകാശങ്ങളും ശിശു സംരക്ഷണ നിയമങ്ങളും വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 

കുട്ടികളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് അറിഞ്ഞോ അറിയാതെയോ ഇപ്പോഴും ചിലർ എത്തിയിട്ടില്ല. കുട്ടിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കൊടുക്കുന്നതും അവരുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കുന്നതുമല്ല സംരക്ഷണം.  കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്ക് ആവശ്യമായ സംരക്ഷണങ്ങൾ ചെയ്യാൻ സാധിക്കണമെന്നും അവർ പറഞ്ഞു.

കുട്ടികളുടെ കാഴ്ചപ്പാടിനെ ബഹുമാനിക്കാൻ സാധിക്കണമെന്ന് വിഷയാവതരണം നടത്തിയ  നോൺ ഇൻസ്റ്റിറ്റ്യൂഷണൽ കെയർ പ്രൊട്ടക്ഷൻ ഓഫീസർ അനു ജെയിംസ് പറഞ്ഞു.  ഇതിനായി പൊതുജനങ്ങളിൽ ബോധവത്കരണം ആവശ്യമാണെന്നും അവർ പറഞ്ഞു. ജില്ല വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  എം.വി. പ്രിയ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, വനിതാ സംരക്ഷണ ഓഫീസർ ആർ. സൗമ്യ, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, ജില്ലാതല ഐ.സി.ഡി.എസ്.എൽ. സീനിയർ സൂപ്രണ്ട് എം. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഐ.സി.ഡി.എസ്. കഞ്ഞിക്കുഴിയിലെ അംഗങ്ങൾ അവതരിപ്പിച്ച മൈമും നടന്നു.

date