Skip to main content
പാടിയും പറഞ്ഞും ഷഹബാസ്; സാഗരം സാക്ഷിയായി, ഗസൽ നിലാവ് പെയ്തിറങ്ങി

പാടിയും പറഞ്ഞും ഷഹബാസ്; സാഗരം സാക്ഷിയായി, ഗസൽ നിലാവ് പെയ്തിറങ്ങി

 കടലേ.... നീലക്കടലേ ... നിന്നാത്മാവിൽ നീറുന്ന ചിന്തകളുണ്ടോ ...സാഗരം സാക്ഷിയായി ഷഹബാസ് അമൻ പാടി. പെയ്തിറങ്ങിയ സംഗീത മഴയിൽ പുതുമഴ നനഞ്ഞ സുഖത്തിൽ ആലപ്പുഴയിലെ സംഗീത സ്നേഹികളുടെ മനവും മെയ്യും കുളിർത്തു. ഗുലാം അലിയിലൂടെയും മെഹ്ദി ഹസനിലൂടെയും ജഗ്‌ജീത് സിങിലൂടെയും എം.എസ്.ബാബുരാജിലൂടെയും സഞ്ചരിച്ച് ആ മഴയിൽ അവർ അലിഞ്ഞുചേർന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയുടെ മൂന്നാം ദിനമാണ് ഷഹബാസ് അമന്റെ ഗസൽ സംഗീത പരിപാടി അരങ്ങേറിയത്.
ഷഹബാസ് അമനെ കേൾക്കാനും ആസ്വദിക്കാനുമായി  ആയിരക്കണക്കിന് സംഗീത ആസ്വാദകരാണ് നേരത്തെ തന്നെ ആലപ്പുഴ ബീച്ചിലെത്തിയത്. ഒപ്പം മൂളിയും, കൈയടിച്ചും നിറഞ്ഞ കൈയടികളോടെ അവർ ഓരോ ഗാനത്തെയും സ്വീകരിച്ചു.

മെഹ്ദി ഹസന്റെ ദേഖ് നാ ഉൻകാ കൻ അഖിയോം സെയിൽ തുടങ്ങി ജഗ്ജിത് സിങിന്റെ തും ഇത് ന ജോ മുസ് കുരാ രഹേ ഹോ, 1969-  ൽ പുറത്തിറങ്ങിയ സന്ധ്യ സിനിമയിലെ അസ്തമന കടലിന്നരികെ, ഗുലാം അലിയുടെ 
ഹം തേരെ ഷെഹർ മേ ആയേ ഹേ മുസാഫിർ കേ തരാ, മരണമെത്തുന്ന നേരത്ത്, ചാന്തുകുടഞ്ഞൊരു സൂര്യൻ, സോജ രാജകുമാരി, ഫിർ നസർ സേ പിലാ ലീജിയേ തുടങ്ങി ഹിന്ദി, ഉർദു, മലയാളം ഭാഷകളിലെ നിരവധി ഗാനങ്ങൾ അദ്ദേഹം പാടി.

date