Skip to main content

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് 2023-23 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ബിരുദവുമാണ് (ബി.എഡ്ഡ്) വിദ്യാഭ്യാസ യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലോ, ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രിന്‍സിപ്പാളായി പ്രവര്‍ത്തന പരിചയം വേണം. പ്രായപരിധി 35നും 58നും മദ്ധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വേതനം പ്രതിമാസം 45,800 രൂപ. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് അഞ്ച്. വിലാസം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ഫെഡറല്‍ ബാങ്ക് ബില്‍ഡിംഗ്, രണ്ടാം നില, മെയിന്‍ റോഡ്, പരപ്പ, പരപ്പ പി.ഒ-671533. ഫോണ്‍ 0467 2960111.

 

date