Skip to main content

മഴക്കെടുതി മരണം 37; ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ 1,01,213 പേര്‍

 

മഴക്കെടുതിയില്‍ ഇതുവരെ 37 മരണങ്ങളാണുണ്ടായത്. 32 പേരെ കാണാതായിട്ടുമുണ്ട്. മഴക്കെടുതികളില്‍പ്പെട്ട് സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ 1,01,213 പേര്‍. ആകെ 1023 ക്യാമ്പുകളാണ് ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

ക്യാമ്പുകളില്‍ 13857 കുടുംബങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും പ്രത്യേക ശ്രദ്ധയും കരുതലും നല്‍കുന്നുണ്ട്. ക്യാമ്പുകളില്‍ കുടിവെള്ളത്തിനും ആരോഗ്യസേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നുമുണ്ട്. സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്നത് 243 വീടുകളാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍ 4392 ആണ്.

date