Skip to main content

നിയമസഭാ ലൈബ്രറിയുടെ മദ്ധ്യ മേഖലാ ജില്ലകൾ കേന്ദ്രീകരിച്ച് തൃശ്ശൂരിൽ പരിപാടി

          കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് എറണാകുളംഇടുക്കിതൃശ്ശൂർപാലക്കാട്മലപ്പുറം എന്നീ മധ്യമേഖലാ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി മെയ് രണ്ടിനു തൃശ്ശൂർ കേരള സംഗീതനാടക അക്കാദമി റീജിയണൽ തീയേറ്ററിൽ നടക്കും. രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദുപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻതൃശ്ശൂർ മേയർ എം.കെ. വർഗീസ്സാമാജികർ, എം. പി. തുടങ്ങിയവർ ആശംസ നേരും. പരിപാടിയോടനുബന്ധിച്ച് നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന ചരിത്ര പ്രദർശനംനിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനംപ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. തൃശ്ശൂർ ജില്ലയിലെ മുൻ സാമാജികർക്കും സാഹിത്യകാരൻ സച്ചിദാനന്ദനും ആദരം നൽകുന്ന ചടങ്ങിൽ മുൻ സാമാജികർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾലൈബ്രറി കൗൺസിൽ അംഗങ്ങൾസാംസ്‌കാരിക പ്രവർത്തകർ എന്നിവരും പങ്കെടുക്കും. കേരളം : നവോത്ഥാനവും ശേഷവും’ എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടിയും ഉണ്ടായിരിക്കും.

പി.എൻ.എക്‌സ്. 1918/2023

date