Skip to main content

സിവിൽ സർവീസ് പരിശീലനം

          കേരള ഈറ്റകാട്ടുവള്ളിതഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ അക്കാഡമിയിലാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. 10 മാസമാണ് കോഴ്‌സ്. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള ഈറ്റകാട്ടുവളളിതഴ തൊഴിലാളി ക്ഷേമനിധി ബോഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെയുംപെൻഷണർമാരുടെയും ബിരുദധാരികളായ മക്കൾ / ആശ്രിതർ ക്ഷേമനിധിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം മെയ് 20-ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. ഫീസ്15,000 രൂപ + 18ജി.എസ്.ടി + 2,000 രൂപ കോഷൻ ഡെപ്പോസിറ്റ്. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് www.kile.kerala.gov.in ൽ ലഭിക്കും. ആശ്രിതത്വ സർട്ടിഫിക്കറ്റിനായി അപേക്ഷയോടൊപ്പം രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പ്ആധാർ കാർഡിന്റെ പകർപ്പ്എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്79070996290471-24799660471-2309012 നമ്പറുകളിൽ ബന്ധപ്പെടണം. ആശ്രിതത്വ സർട്ടിഫിക്കറ്റിനായി ബന്ധപ്പെടേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർകേരളം ഈറ്റകാട്ടുവള്ളിതഴ തൊഴിലാളി ക്ഷേമനിധി ബോർഡ്ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയംഅങ്കമാലി സൗത്ത് പി.ഒ. - 683 573ഫോൺ0484-2454443bamboo.worker@gmail.com.

പി.എൻ.എക്‌സ്. 1919/2023

date