Skip to main content

വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ്

             വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 01.04.2023 മുതൽ 31.03.2027 വരെയുള്ള വൈദ്യുതി നിരക്കുകൾ പരിഷ്കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ (ഒ.പി. 18/2023) കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭിക്കും.

             ഇതു സംബന്ധിച്ച് പൊതു ജനങ്ങളുടെ സൗകര്യാർത്ഥം നേരിട്ടുള്ള പൊതുതെളിവെടുപ്പ് മേയ് 8, 9, 10, 15 തീയ്യതികളിൽ നടത്തും. മേയ് എട്ടിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയം, ഒമ്പതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, പത്തിന് കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ നോർത്ത് ടൗൺഹാൾ, 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാൾ എന്നിങ്ങനെയാണ് സിറ്റിങ്. രാവിലെ 11ന് സിറ്റിങ് ആരംഭിക്കും. പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, മറ്റും തൽപ്പര കക്ഷികൾക്കും പങ്കെടുക്കാം. നേരിട്ട് അഭിപ്രായങ്ങൾ സമർപ്പിക്കുകയും ചെയ്യാം.

             തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനെയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. തപാൽ/ഇ-മെയിൽ (kserc@erckerala.orgമുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മേയ് 15നു വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും.

പി.എൻ.എക്‌സ്. 1922/2023

date