Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-04-2023

അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍കാലിക ഒഴിവ്

പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എച്ച് ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരുടെ താല്‍കാലിക ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 4ന് രാവിലെ 10.30ന് കോളേജില്‍  വച്ച് നടക്കും. യോഗ്യത 60% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്ക്). നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകുക.  

രേഖകള്‍ സമര്‍പ്പിക്കണം

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കമ്പ്യൂട്ടറൈസേഷന്റെ  ഭാഗമായി, ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവര്‍  അവരുടെ ക്ഷേമനിധി പാസ്സ്ബുക്ക,്  ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ് അംഗത്തിന്റെ ഫോണ്‍ നമ്പര്‍ സഹിതം നേരിട്ടോ അല്ലാതായോ ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  പെന്‍ഷന്‍ വാങ്ങുന്നവരും മുമ്പ് രേഖകള്‍ സമര്‍പ്പിച്ചവരും വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍  0495-2371295.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 1999 ഒക്‌ടോബര്‍ മുതല്‍ 2022 ആഗസ്ത്   കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് / നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രസ്തുത കാലയളവില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരാക്കാന്‍  സാധിക്കാതെ വന്ന ഉദ്യോഗാര്‍ഥികള്‍ക്കും  മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനായും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍  കാര്‍ഡ് സഹിതം നേരിട്ടും പുതുക്കാം.  വെബ്‌സൈറ്റ്: www.eemployment.kerala.gov.in.

അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് മൂന്നിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് കോളേജില്‍ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

കുഴല്‍കിണര്‍: റിഗ്ഗുകളും ഏജന്‍സികളും
മെയ് 15നകം രജിസ്റ്റര്‍ ചെയ്യണം

ജില്ലയില്‍ കുഴല്‍ക്കിണര്‍, ഫില്‍റ്റര്‍ പോയിന്റ് കിണര്‍, ട്യൂബ് വെല്‍ എന്നീ കിണറുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ യന്ത്രങ്ങളും റിഗ്ഗുകളും ഭൂജല വകുപ്പിന് കീഴില്‍  മെയ് 15 നകം  രജിസ്റ്റര്‍ ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഭൂജല ഫീസര്‍ അറിയിച്ചു. കാലാവധി അവസാനിച്ച കുഴല്‍ കിണര്‍ നിര്‍മ്മാണ റിഗ്ഗുകളും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അപേക്ഷ നല്‍കണം.  അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളില്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ നിന്നും 1000 രൂപക്ക് ലഭിക്കും.  ഭൂജല അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത റിഗ്ഗ് ഉപയോഗിച്ച് കുഴല്‍ കിണര്‍ നിര്‍മ്മിച്ചാല്‍ റിഗ്ഗിന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും.  ഫോണ്‍: 0497 2709892.

ജോലി ഒഴിവ്

കൊല്ലം  ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി (ജൂനിയര്‍) ഫിസിക്‌സ് തസ്തികയില്‍ കേള്‍വി വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്.
സെക്കന്റ് ക്ലാസ്സോടെയുള്ള എം എസ് സി ഫിസിക്‌സ്, ഫിസിക്കല്‍ സയന്‍സിലുള്ള ബി എഡ്, എം എഡ്/ എംഫില്‍/സെറ്റ്/ നെറ്റ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
കൊല്ലം  ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി (സീനിയര്‍) ഫിസിക്‌സ് തസ്തികയില്‍ കേള്‍വി വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്.
50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സിലുള്ള എം എസ് സി ബിരുദം, ഫിസിക്കല്‍ സയന്‍സിലുള്ള ബി എഡ്, എം എഡ്/ എംഫില്‍/സെറ്റ്/ നെറ്റ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
നിശ്ചിത യോഗ്യതയുള്ള തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത, ഭിന്നശേഷിത്വം   എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം  മെയ് എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം.

വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നമ്പര്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എന്‍ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകള്‍ പരിശോധന നടത്തുന്നു.  കോര്‍പ്പറേഷന്‍ പരിധിയില്‍ പാര്‍ക്കിങ് നമ്പര്‍ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥന്‍മാര്‍ വാഹനത്തിന്റെ രേഖകള്‍ സഹിതം നിശ്ചിത തീയതികളില്‍ ഹാജരാകണം.  തീയതി, പാര്‍ക്കിങ് നമ്പര്‍ എന്ന ക്രമത്തില്‍.
മെയ് രണ്ട് - 1901 മുതല്‍ 2000 വരെ, നാല് - 1801 മുതല്‍ 1900 വരെ, അഞ്ച് - 1701 മുതല്‍ 1800 വരെ, ആറ് - 1601 മുതല്‍ 1700 വരെ, എട്ട് -1501 മുതല്‍ 1600 വരെ, ഒമ്പത് - 1401 മുതല്‍ 1500 വരെ, 11ന് - 1301 മുതല്‍  1400 വരെ. 12ന് - 1201 മുതല്‍ 1300 വരെ.  ബാക്കിയുള്ള വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്ന തീയതി ആര്‍ ടി ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. നിശ്ചിത തീയതിയില്‍ പരിശോധനക്ക് ഹാജരാക്കുവാന്‍ സാധിക്കാത്ത വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുന്നതാണ്.
പെര്‍മിറ്റിലുള്ളതു പ്രകാരം പാര്‍ക്കിങ് പ്ലേസ് മുന്‍ഭാഗത്ത് ഇടതുവശത്തായി എഴുതണം.  കണ്ണൂര്‍ ടൗണ്‍ പാര്‍ക്കിങ് ഉള്ള വണ്ടികള്‍ മാത്രം മുഥഭഗത്ത് ഗ്ലാസ് ഫ്രെയിം മുതല്‍ താഴോട്ട് മഞ്ഞനിറം അടിച്ചിരിക്കണം.  കൂടാതെ കോര്‍പ്പഷ്രേന്‍ എബ്ലം വരച്ച്  പാര്‍ക്കിങ് നമ്പര്‍ രേഖപ്പെടുത്തണം.  വാഹനത്തിന്റെയും പെര്‍മിറ്റിന്റെയും അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത്  ഹാജരാക്കണം.  ഫോണ്‍: 0497 2700566.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ  പടിപ്പുര ഗേറ്റിനു സമീപമുള്ള കുഴല്‍ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയുന്നതിനുള്ള ബോര്‍വെല്‍ പമ്പും, മറ്റു സാധനസാമാഗ്രികളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
കോളേജിലെ ഇലക്ടോണിക് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിപാര്‍ട്ട്‌മെന്റ് ലാബുകളില്‍ കണ്‍സ്യൂമബിള്‍സ് ഐറ്റം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് ഒമ്പതിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
കോളേജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അഡ്വാന്‍സ് മാനുഫാക്ചറിങ് ലാബിന്റെ കോ ഓര്‍ഡിനേറ്റ് മെഷറിങ് മെഷിന്‍ സര്‍വീസ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 10ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

 

date